
ദോഹ: ദക്ഷിണേന്ത്യൻ സംഗീത ലോകത്തെ പ്രമുഖ ഗായകൻ സിദ് ശ്രീറാം തന്റെ കരിയറിലെ ആദ്യ ജി.സി.സി (GCC) സംഗീതനിശയുമായി ഖത്തറിലേക്ക്. 'സൗണ്ട് ഓഫ് സൗത്ത്' (Sound of South) എന്ന ബ്രാൻഡിന് കീഴിൽ സെപ്റ്റംബർ 25 ന് വെള്ളിയാഴ്ച ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC - ഹാൾ 7) വെച്ചാണ് ചരിത്ര സംഗീത സായാഹ്നം അരങ്ങേറുന്നത്.
റെഡ് ആപ്പിൾ ഈവന്റ് മാനേജ്‌മെന്റ്, സ്കൈ മീഡിയ ഓർഗനൈസിംഗ്, ബ്ലൂ ഡോൾഫിൻ കോൺട്രാക്റ്റിംഗ് ആൻഡ് സർവീസസ് എന്നിവർ സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ പ്രൊഡക്ഷൻ നിർവ്വഹിക്കുന്നത് അപെക്സ് ഈവന്റ്സ് (Apex Events) ആണ്. 'മസ്റത്തി' (Mazzraty) ആണ് ടൈറ്റിൽ സ്പോൺസർ. 'ബിവൈഡി മന്നായ്' (BYD Mannai) ആണ് ഇവന്റ് പാർട്ണർ.സെപ്റ്റംബർ 25-ന് വൈകുന്നേരം 6:00 മണിക്ക് ഗേറ്റുകൾ തുറക്കും. പരിപാടി രാത്രി 8:00 മണിക്ക് ആരംഭിക്കും. ടിക്കറ്റുകൾ 'പ്ലാറ്റിനംലിസ്റ്റ്' (Platinumlist) വഴി ലഭ്യമാണ്. പ്രാരംഭ നിരക്കായ 85 ഖത്തറി റിയാൽ മുതലാണ് ടിക്കറ്റ് നിരക്കുകൾ.സംഗീതനിശയുടെ സിൽവർ സ്റ്റാൻഡിംഗ് (Silver Standing) വിഭാഗത്തിലെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റുതീർന്നു. ആദ്യഘട്ട ടിക്കറ്റ് വിൽപ്പന സെപ്റ്റംബർ 3-ന് അവസാനിക്കും.പാപ്പാ ജോൺസ്, ഡെയറി ക്വീൻ, നാഷണൽ എക്സ്ചേഞ്ച്, ടി.സി.എൽ, മന്നായ് ഹോം, ടെസ്‌ല ഇന്നൊവേറ്റീവ് പവർ സൊല്യൂഷൻസ്, മന്നായ് ട്രാവൽ, ദ വെസ്റ്റിൻ ദോഹ ഹോട്ടൽ ആൻഡ് സ്പാ, പെറ്റ് പോപ്പുലർ, ഫ്രഷ് ഡ്രൈവ്, ബ്ലൂ വിങ്സ് ഇന്റർനാഷണൽ തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളാണ് പരിപാടിയുടെ സ്പോൺസർമാരും പങ്കാളികളും.
കർണാടക സംഗീതത്തിന്റെയും പാശ്ചാത്യ ആർ ആൻഡ് ബി (R&B) ശൈലിയുടെയും അപൂർവ്വ സമ്മേളനത്തിലൂടെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി സിനിമകളിൽ തരംഗമായ സിദ് ശ്രീറാമിന്റെ ദോഹയിലെ സംഗീതനിശ, അത്യാധുനിക സാങ്കേതിക വിദ്യകളുടെ അകമ്പടിയോടെ ഈ വർഷത്തെ ഏറ്റവും വലിയ സൗത്ത് ഇന്ത്യൻ സംഗീത വിരുന്നായിരിക്കുമെന്ന് റെഡ് ആപ്പിൾ ഈവന്റ്സ് സി.ഇ.ഒ ജാസിം മുഹമ്മദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.











